ജമുയി: ബിഹാറിലെ ജമുയിയിൽ സുഹൃത്തുക്കളായ പെൺകുട്ടിയെയും ആൺകുട്ടിയെയും നടുറോഡിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ജനക്കൂട്ടം ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ഇരട്ടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തുവെങ്കിലും പ്രതിഷേധക്കാർ തൃപ്തരല്ല.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നു പ്രതിഷേധക്കർ കുറ്റപ്പെടുത്തുകയും ചെയ്തു. അത്യന്തം വേദനാജനകമായ സംഭവമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹ മാധ്യമപോസ്റ്റിൽ അഭിപ്രായപ്പെട്ടു.